ഓര്‍മ്മയിലെ 
ഓണാഘോഷം

ഓണമിങ്ങെത്തി.....കുട്ടിക്കാലത്തെ ഓണമെന്നു പറഞ്ഞാല്‍ കൂട്ടുകാരും കൂടപ്പിറപ്പുകളും ഒത്തുകൂടിപറമ്പായപറമ്പൊക്കെ ചവുട്ടിപ്പൊട്ടിച്ച് പൂ പറിക്കാന്‍ നടക്കുന്നതും കോടിയുടുത്തു വിലസുന്നതുംകുറെവിഭവങ്ങള്‍കൂട്ടിയുള്ള ഗംഭീരമായ സദ്യയൂണ്ണുന്നതും പുലികളിയും തിരുവാതിരക്കളിയുംഒക്കെയാണ് ഓര്‍മ്മയില്‍വരുന്നത്എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലംമുതല്‍ക്കാണ് ഓണംഎന്താണെന്നും എങ്ങനെയാണ് അത് നമ്മുടേതുമാത്രമായതെന്നും ഒക്കെമനസ്സിലാകാന്‍തുടങ്ങിയത്.

കേരളത്തിന്‍റെ ദേശീയോല്‍സവമാണല്ലോ ഓണംചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ആരംഭിക്കും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍വീടും പരിസരവും വൃത്തിയാക്കിവേലി കെട്ടിവെള്ളപൂശികോടിവാങ്ങി ഉല്‍സാഹത്തോടെ മാവേലി മന്നനെ എതിരേല്ക്കാന്‍ ഉള്ള ഒരുക്കങ്ങളില്‍വ്യാപൃതരാകും മലയാളമനസ്സുകള്‍.

ഐതിഹ്യം.

ഒരുപാട് ഐതിഹ്യങ്ങളുണ്ട് ഓണത്തെക്കുറിച്ച്അതില്‍ പ്രധാനമാത് മഹാബലിയുടേതുതന്നെഅസുരരാജാവും വിഷ്ണുഭക്തനും ആയിരുന്ന പ്രഹ്ലാദന്‍റെ പേരക്കു
ട്ടിയായിരുന്നു മഹാബലിദേവന്മാര്‍ക്കുപോലും അസൂയ തോന്നുന്നതായിരുന്നു മഹാബലിയുടെ ഭരണകാലംഅദ്ദേഹത്തിന്‍റെഭരണകാലത്ത് നാട്ടിലെമ്പാടും ഐക്യതയും സത്യസന്ധതയും ദയയും ഒക്കെ നിലനിന്നിരുന്നുപ്രജകള്‍ ഐശ്വര്യത്തിലാറാടിആനന്ദഭരിതരായി ദൈവങ്ങളെപ്പോലും മറന്ന് സസന്തോഷംജീവിച്ചുപോന്നു.

അക്കാലത്ത് ഐക്യതയും സമത്വവും സത്യസന്ധതയും നിലനിന്നിരുന്നുഎങ്ങും എല്ലാവര്‍ക്കുംസമൃദ്ധിയായിരുന്നുമഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ വിഷ്ണുവിനെചെന്നുകണ്ട് സഹായമഭ്യര്‍ത്ഥിച്ചുഉടന്‍തന്നെ വിഷ്ണു വാമനനായി അവതാരമെടുത്ത് വിശ്വജിത്ത്യാഗം ചെയ്തുകൊണ്ടിരുന്ന മഹാബലിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭിക്ഷയായി മൂന്നടിമണ്ണ്ആവശ്യപ്പെട്ടുദാനധര്‍മ്മിഷ്ഠനായ മഹാബലി മൂന്നടിമണ്ണ് അളന്നെടുക്കുവാന്‍ വാമനന്അനുവാദംനല്കിഞൊടിയിടയില്‍ ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്പാദംഅളവുകോലാക്കി ആദ്യത്തെ രണ്ടടിക്കുതന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തുമൂന്നാമത്തെ അടി എവിടെ അളക്കണം എന്നു ചോദിച്ചപ്പോള്‍  മഹാമനസ്‌കന്‍ തന്‍റെശിരസ്സുകാണിച്ചുകൊടുത്തുവാമനന്‍ തന്‍റെ പാദസ്പര്‍ശത്താല്‍ ധാർമ്മികതയിൽ വല്ലാതെഅഹങ്കരിച്ചിരുന്ന ദുരഭിമാനിയായ മഹാബലിയെ അഹങ്കാരത്തില്‍നിന്നു മോചിതനാക്കിസ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തിതല്‍സമയം മഹാബലി തനിക്ക് പ്രജകളോടുള്ള അനുകമ്പയും പ്രിയവുംഅവതരിപ്പിച്ചപ്പോള്‍ ഭഗവാന്‍ ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍കേരളത്തില്‍വന്ന് പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും നല്കിഅങ്ങനെ ഓരോവര്‍ഷവുംമഹാബലി തന്‍റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍വരുന്നു എന്നാണ്കേരളീയരുടെയിടയിലുള്ള വിശ്വാസം

സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിനുശേഷം ശ്രവണപദത്തിലേക്കു പ്രവേശിച്ചത്ശ്രാവണമാസത്തിലെ തിരുവാണനാളിലായിരുന്നു എന്നാണ് പറയപ്പെതുന്നത്ശ്രാവണപദസ്വീകാരംആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണം എന്ന ഒരു ഐതിഹ്യവും കേട്ടിട്ടുണ്ട്

ശ്രാവണം എന്നപദം ലോപിച്ചുണ്ടായതാണ് ഓണം എന്നും പറയപ്പെടുന്നുചിങ്ങമാസത്തെപൊന്നിന്‍ചിങ്ങം എന്നാണ് പറയുന്നത്ചിങ്ങംപിറന്നാല്‍ ചിണുങ്ങിച്ചിണുങ്ങി എന്നു പറയാറില്ലേമഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ചിങ്ങമാസത്തിലെ തിരുവോണംനാളിലാണ്മഴകാരണംവാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നുവരെ ദൂരെ നങ്കൂരമിട്ടുകിടന്നിരുന്നകപ്പലുകള്‍സ്വര്‍ണ്ണവുമായി എത്തുന്നുഅതുകൊണ്ടാണ് ചിങ്ങമാസത്തിനെ പൊന്നിന്‍ചിങ്ങം എന്നുംഓണംനാളിനെ പൊന്നോണം എന്നും പറയുന്നത്.

തൃക്കാക്കരെയപ്പന്‍

തൃക്കാക്കരയപ്പന്‍റെ പ്രാധാന്യം പരശുരാമനുമായി ബന്ധപ്പെട്ടുള്ള ഓണത്തിന്‍റെഐതിഹ്യത്തിലാണ്. . വരുണനില്‍നിന്നു കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക്ദാനംനല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുകയും തല്‍സമയം മാപ്പപോക്ഷിച്ചബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെതിരുവോണനാളില്‍ വിഷ്ണുവിന്റെ ഒരവതാരമായ പരശുരാമന്‍ തൃക്കാക്കരയില്‍ അവതരിച്ചോളാംഎന്ന് വാഗ്ദാനംചെയ്യുകയും ചെയ്തുഇതാണ് ഓണംനാളില്‍ തൃക്കാക്കരയപ്പനെ പൂജിക്കുന്നതിന്റെപൊരുള്‍

മുറ്റത്തു ചാണകംമെഴുകി പൂക്കളമുണ്ടാക്കുകയാണ് ആദ്യ ഒരുക്കംഅത്തംചിത്തിരചോതി എന്നീആദ്യ മൂന്നു നാളുകളില്‍ തുമ്പപ്പൂവും തുളസിക്കതിരും മാത്രം കൊണ്ടായിരിക്കും പൂക്കളം ഒരുക്കുക.. വിശാഖംനാളിൽ മുള്ളുകമ്പുകൊണ്ട് താമരവരച്ച് വര്‍ണ്ണപ്പൂക്കള്‍കൊണ്ട് താമരപ്പൂക്കളം ഉണ്ടാക്കുംതൃക്കേട്ടനാളില്‍ നാഴികമണി ആകൃതിയിലും മൂലത്തുന്നാള്‍ മുറം പോലെയും പൂരാടം ഉത്രാടംനാളുകളില്‍ ഇഷ്ടാനുസരണം വലുപ്പമുള്ള പൂക്കളങ്ങളും ഉണ്ടാക്കും.

ഉത്രാടപ്പാച്ചില്‍

ഉത്രാടപ്പാച്ചില്‍ എന്നുകേട്ടിട്ടില്ലേഉത്രാടംനാള്‍ ഓണച്ചന്തയില്‍പോയി ഓണസാമഗ്രികള്‍അടുപ്പിക്കുവാനുള്ള തിരക്കിലായിരിക്കും വീട്ടിലെ മുതിര്‍ന്നവര്‍അന്നുവൈകുന്നേരം പൂ മാറ്റിപൂത്തറയുണ്ടാക്കി കുരുത്തോലപ്പന്തലിട്ട് പൂത്തറയേയും കളിമണ്ണുകൊണ്ടു മനഞ്ഞെടുത്തതൃക്കാക്കരയപ്പനേയും ഇഷ്ടിക അരച്ചുപുരട്ടി അരിമാവണിയിച്ച് അലങ്കരിക്കുംഒരു വലിയകുട്ടനിറയെ തുമ്പക്കുടവും ചെത്തിപ്പൂവും തുളസിക്കതിരും കുരുത്തോല കഷണങ്ങളാക്കിയതുംമറ്റുപൂക്കളുംചേര്‍ത്ത് നല്ലപോലെഇളക്കിത്തയ്യാറാക്കി എടുത്തുവയ്ക്കുംപിന്നെ ഉപ്പേരികള്‍ തുടങ്ങിയഎല്ലാ പലഹാരങ്ങളും ഓണസദ്യക്കുള്ള ഇഞ്ചിനാരങ്ങമാങ്ങ തുടങ്ങിയ അച്ചാറുകളുംഅരികൊണ്ടുള്ള അടയും ഒക്കെ ഉണ്ടാക്കിവെച്ചശേഷമേ ഉറങ്ങാറുള്ളൂചിലപ്പോള്‍ ഉറങ്ങാന്‍സമയംകിട്ടിയെന്നുംവരില്ലഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് പഴമക്കാര്‍ പറയുന്നത്.

ഓണം കൊള്ളല്‍

തിരുവോണംനാളില്‍ വെളുപ്പിനെതന്നെ എഴുന്നേറ്റ് കുളിച്ച് കോടിയണിയുംപടിവാതില്‍ക്കല്‍ചാണകംകൊണ്ട് മെഴുകിയ ചെറിയൊരു കളത്തില്‍ നാക്കിലയില്‍ അവിലും മലരും ശര്‍ക്കരയുംഅടയും വെച്ച് ഒരാള്‍ കാത്തുനില്ക്കുംഅല്ലെങ്കില്‍ അടയുംകൊണ്ട് അടക്കള്ളന്മാര്‍ പോകുംപിന്നീട്വീട്ടിലെ മൂത്തകാരണവരെ അനുഗമിച്ച് തേങ്ങയും പൂക്കൊട്ടയും കൊളുത്തിയ വിളക്കുമായിപടിക്കലേക്കുപോകുംഅവിടെ വിളക്കുവെച്ച് തേങ്ങയുടച്ച് മാവേലിത്തമ്പുരാനെ മനസ്സില്‍ സങ്കല്പിച്ച്നടപ്പാതതോറും പുഷ്പങ്ങള്‍വിതറി നിറമനസ്സോടെ തൃക്കാക്കരപ്പോ പടിക്കേലും വായോ.....ഞാനിട്ടപൂക്കളം കാണാനും വായോ......ആര്‍പ്പേയ്....ഇര്‍റോ....ഇര്‍റോ എന്ന് ഉറക്കെവിളിച്ചുകൊണ്ട്ഭക്തിപുരസ്സരം മാവേലിയെ വീട്ടിലേക്കാനയിച്ച് പൂത്തറയിലിരുത്തി പൂജിക്കും.

ഓണസദ്യ

പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളാണ്പരിപ്പ്നെയ്യ്ഉപ്പ്സാമ്പാര്‍അവിയല്‍തോരന്‍പച്ചടികിച്ചടിഓലന്‍തീയല്‍കാളന്‍എരിശ്ശേരിപുളിശ്ശേരികൂട്ടുകറിരസംപച്ച മോര്ഇഞ്ചിനാരങ്ങമാങ്ങഉപ്പേരികള്‍പപ്പടംപഴംപായസംഅപ്പംവടഎള്ളുണ്ട എന്നീ വിഭവങ്ങള്‍ ഉണ്ടാകും എന്‍റെഅമ്മയുടെ ഓണസദ്യയില്‍അന്ന് എന്‍റെ അച്ഛനും ഉണ്ടാവും അടുക്കളയില്‍ സഹായത്തിന്നിലവിളക്കു കൊളുത്തി നാക്കില നാക്ക് ഇടതുവശം വരുന്നരീതിയില്‍വെച്ച് എല്ലാവിഭവങ്ങളും ആദ്യംഗണപതിക്കുവിളമ്പണംഅതുകഴിഞ്ഞേ എല്ലാവര്‍ക്കും വിളമ്പാറുള്ളൂവിളമ്പുന്നതിനുമുണ്ട്പ്രത്യേകത.. ഇടതുമുകളില്‍ ഉപ്പേരിവലതുതാഴെ ശര്‍ക്കരയുപ്പേരിഇടത്ത് പപ്പടംവലത്ത് കാളന്‍ഓലന്‍എരിശ്ശേരിനടുക്ക് ചോറ്നിരന്ന് ഉപ്പിലിട്ടത്വിഭവങ്ങളുടെ രുചികള്‍ വിവരിച്ചുകൊണ്ടുള്ള സദ്യയൂണ് ഇന്നും മനസ്സില്‍ മങ്ങാതെതന്നെയുണ്ട്ഊണുകഴിഞ്ഞാല്‍ മാറ്റിനിക്കുപോകുന്നപതിവും ഉണ്ടായിരുന്നു.

ഓണക്കളി

ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറൻമുള വള്ളംകളി നടക്കുന്നത്‌ഇതിന്‍റെ ഐതിഹ്യംആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുപണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ ഒരുകൃഷ്ണഭക്‌തനുണ്ടായിരുന്നുദിവസേന ഒരു തീര്‍ത്ഥാടകന് തന്‍റെ വീട്ടില്‍ ഭക്ഷണം നല്‍കുകഅദ്ദേഹത്തിന്‍റെ പതിവായിരുന്നുഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ലഅവസാനം ഒരാള്‍വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്നു പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ല എന്ന് അയാള്‍പറയുകയും ചെയ്തുപോകാന്‍ നേരം ആറന്മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്നു പറഞ്ഞ് അയാള്‍മറഞ്ഞുഅപ്പോഴാണ് തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണ് എന്നുഭക്തനുമനസ്സിലായത്അതിനുശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയുംമറ്റുസാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നുഒരുക്കല്‍  വള്ളത്തിനുനേര്‍ക്ക്ഒരാക്രമണമുണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ ചുണ്ടന്‍വള്ളങ്ങളെഅകമ്പടിയായി കൊണ്ടുവരികയും ചെയ്തുഇതാണ് പിന്നീട് വള്ളംകളിയായി മാറിയത്ആറന്മുളയില്‍മാത്രമല്ലപായിപ്പാട്കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്സുന്ദരിക്കുപൊട്ടുകുത്ത്ഓണക്കളികൈകൊട്ടിക്കളിപുലികളികുമ്മാട്ടിക്കളിപകിടകളി തുടങ്ങിയകളികള്‍ ഓണനാളില്‍ പതിവാണ്വീട്ടിലെ മുതിര്‍ന്നവരും കൂടും കളിക്ക്പിന്നെ കളിച്ചുക്ഷീണിച്ചഉറക്കം.

ഓണപ്പാട്ട്.

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും 
ആധികള്‍ വ്യാധികളൊന്നുമില്ലാ 
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
ദുഷ്ടരെ കണ്‍കൊണ്ടു കാണ്‍മാനില്ല
നല്ലവരല്ലാതെയില്ല പാരില്‍ 
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം 
വെള്ളിക്കോലാദികള്‍ നാഴികളും 
എല്ലാം കണക്കിനു തുല്യമായി 
കള്ളപ്പറയും ചെറുനാഴിയും 
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ

ഓണത്തല്ല്

ഓണക്കാലയിനങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്ഓണപ്പടകൈയാങ്കളി എന്നുംഇതിനു പേരുണ്ട്കൈപരത്തിയുള്ള അടിയും തടവും മാത്രമേ പാടുള്ളൂ ഓണത്തല്ലില്‍മുഷ്ടിചുരുട്ടിഇടിക്കുകയോ ചവിട്ടുകയോ അരുത്വ്യവസ്ഥ തെറ്റുമ്പോള്‍ പിടിച്ചുമാറ്റാന്‍ ചാതിക്കാരന്മാര്‍ (റെഫറിഉണ്ട് നിരന്നുനില്‍ക്കുന്ന രണ്ടുചേരിക്കാര്‍ക്കുംനടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയകളത്തിലാണ് തല്ലുനടക്കുകഇതിന് ആട്ടക്കളം എന്നുപറയുന്നുതല്ലുതുടങ്ങുംമുമ്പ് രണ്ടു പേരുംപരസ്പരം ഉപചാരംചെയ്യുകയും ഗുരുക്കന്മാരെ വണങ്ങുകയുംചെയ്യുന്നുഇതിന് ചേരികുമ്പിടുകഎന്നുപറയുംഏതെങ്കിലും ഒരുചേരിയില്‍നിന്ന് പോര്‍വിളിമുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നുതുല്യശക്തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍നിന്നും ഇറങ്ങുംതറ്റുടുത്ത് ചേലമുറുക്കി ഹയ്യത്തടഎന്നൊരാര്‍പ്പോടെ നിലംവിട്ടുയര്‍ന്ന് കളംതൊട്ടുവന്ദിച്ച് ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരുംമുഖത്തോടുമുഖംനോക്കിനിന്ന് ഇരുകൈകളും കോര്‍ക്കുംപിന്നെ കൈകള്‍രണ്ടും ആകാവുന്നത്രബലത്തില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി താഴേക്ക് ശക്തിയായി വലിച്ചുവിടുവിക്കുംഅതോടെതല്ലുതുടങ്ങുകയായിഒപ്പം ആര്‍പ്പുവിളികളുംതല്ലുതുടങ്ങിയാല്‍ ഏതെങ്കിലും ഒരുപക്ഷത്തിന്വിജയംകിട്ടാതെ കളംവിട്ടുപോകരുതെന്ന് നിയമമുണ്ട്

ഓണക്കാഴ്ച

ജന്മിയുമായുള്ള ഉടമ്പടിപ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്നനിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ചസമര്‍പ്പണംകാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്‍ക്ക്ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര്‍ നല്‍കിയിരുന്നുവീട്ടിലെ പെണ്‍കുട്ടികളുടെകല്യാണംകഴിഞ്ഞാല്‍ ആദ്യവര്‍ഷത്തെ ഓണത്തിന് പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടിലേക്ക് ഓണക്കാഴ്ച(വാഴക്കുലയും ഓണപ്പലഹാരങ്ങളും )കൊണ്ടുപോകുന്ന ചടങ്ങുണ്ട് ഓണക്കാഴ്ചയില്‍വീട്ടുകാര്‍ക്കുമാത്രമല്ലഅയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കും വരെ അവകാശമുണ്ടായിരിക്കും.

കാണം വിറ്റും ഓണം ഉണ്ണണം

ഓണത്തോടനുബന്ധിച്ചുള്ള ഒരു ചൊല്ലാണിത്മാവേലിത്തമ്പുരാന്‍ തന്റെ ഇഷ്ടപ്രജകളെസന്ദര്‍ശിക്കാന്‍വരുമ്പോള്‍ അവര്‍ ഇല്ലവല്ലായ്മകളില്‍ ജീവിക്കുന്നതുകണ്ടാല്‍ രാജൻമനസ്സുസങ്കടപ്പെട്ട് അസംതൃപ്തിയോടെ മടങ്ങേണ്ടതായിവരും എന്നതിനാലാണ് തിരുവോണനാളില്‍എത്ര ഇല്ലാത്തവരും കടംവാങ്ങിയെങ്കിലും കോടിയണിഞ്ഞ്സുഭിക്ഷമായി ഉണുകഴിച്ച് സസന്തോഷംആടിപ്പാടി തമ്മില്‍ ഐക്യതയോടെ ജീവിച്ച് മന്നന് സന്തോഷവും സംതൃപ്തിയും നല്കണം എന്നസദുദ്ദേശത്തോടെയാണ് പഴമക്കാര്‍ ഇങ്ങനെയൊരു ചൊല്ലുണ്ടാക്കിയത്.

എന്നാല്‍ ഇന്നത്തെ സ്ഥിതി നേരെമറിച്ചല്ലേഇന്ന് വയലേലകളോ വൃക്ഷലതാദികളോകാണാനുണ്ടോഓണപ്പൂക്കളും ഓണക്കളികളും എവിടെ...എവിടെ നോക്കിയാലുംഅംബരചുംബികളായ കൂറ്റന്‍ കെട്ടിടങ്ങള്‍ മാത്രംകൂടാതെ കേരളത്തിലെ മലയാളികളില്‍ചിലര്‍ക്കെവിടെ ഓണം ആഘോഷിക്കാന്‍ സമയംടെലിവിഷന്‍ കാഴ്ചകളിലും വമ്പന്‍ ഹോട്ടലുകള്‍ഒരുക്കുന്ന ഓണസദ്യകളിലും ഒതുങ്ങുകയല്ലേ വാസ്തവത്തില്‍ കേരളീയരുടെ ഓണാഘോഷം

ആയില്യം മകം

ഓണത്തോടനുബന്ധിച്ച് ആയില്യംമകം എന്നൊരാഘോഷംകൂടിയുണ്ട്അത്മക്കള്‍ക്കുവേണ്ടിയാണെന്നാണ് വയ്പ്പ്.. ഓണപ്പൂത്തറയില്‍ നിത്യവും മുടങ്ങാതെ സന്ധ്യത്തിരികത്തിച്ച് പതിനാറാംപക്കം മകംനാളില്‍ പൂത്തറയില്‍ വീണ്ടും ഒരു പൂജ മക്കള്‍ക്കായിഉച്ചക്കൊരുചെറിയ സദ്യകൂടി കഴിഞ്ഞ് അന്നു വൈകുന്നേരമാണ് പൂത്തറപൊളിക്കുകഇതൊക്കെയാണ്എന്റെഓര്‍മ്മയിലെ ഓണാഘോഷം.

ഓണം വഞ്ചനയുടെ ആഘോഷമോ ????!!!!!!!

ഓണം വഞ്ചനയുടെ ആഘോഷം ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരോട് ഒരു ചോദ്യം... അസുരന്മാരിൽ അധികം പേരും ധാര്‍മികത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ ആണെന്നാണ്പുരാണങ്ങളില്‍നിന്നു നമ്മള്‍ അറിയുന്നത്അവരില്‍നിന്നു വ്യത്യസ്തസ്വഭാവമുള്ള ഒരു അസുരന്‍ആയിരുന്നു മഹാബലിതന്റെ ധാർമ്മികതയിൽ അതിയായ അഹങ്കാരിയുമായിരുന്ന ബലിചക്രവർത്തിയുടെ അന്ധമായ അജ്ഞതയിൽ ജ്ഞാനത്തിന്റെ വിത്തുവിതയ്ക്കുക എന്നൊരുലക്ഷ്യമായിരുന്നു വിഷ്ണുവിന്റെ  ധർമത്തിൽഅദ്ദേഹത്തിന്‍റെ പിന്‍തലമുറക്കാരായ എല്ലാ അസുരന്മാരും നല്ലവരായിരിക്കും എന്ന് ആര്‍ക്കെങ്കിലും നിശ്ചയം ഉണ്ടോഅല്ല എന്ന് നിശ്ചയമുള്ളഭഗവാൻ മഹാബലിയുടെ കാലശേഷം മറ്റൊരസുരൻ ചക്രവർത്തിയായി വന്നാലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് മനസ്സില്‍ല് ഉളവായ ആശങ്കയാൽ അങ്ങനെയൊരു കര്‍മ്മം നിര്‍വ്വഹിച്ചതാകാം.ഇതിലൂടെവാസ്തവത്തിൽ കേരളത്തെയും കേരള ജനതയെയും രക്ഷിക്കുകതന്നെയല്ലേ ഭഗവാന്‍ ചെയ്തത്ഭക്തവത്സലനായ വിഷ്ണുഭഗവാന്‍ താന്‍ ചെയ്ത വലിയ തെറ്റിനു പ്രായശ്ചിത്തമായി പ്രിയഭക്തനൊപ്പം പാതാളത്തില്‍ ദ്വാരപാലകനായി കഴിഞ്ഞിരുന്നു എന്നും പിന്നീട് ലക്ഷ്മീ ദേവിപാതാളത്തിലെത്തുകയും ഭര്‍ത്താവിനുവേണ്ടി കേണപേക്ഷിക്കുകയും ചെയ്തതിന്‍റെ ഫലമായിമഹാബലി വിഷ്ണുഭഗവാനെ സാഷ്ടാംഗം നമസ്കരിച്ച് ദേവിയോട് മാപ്പപേക്ഷിക്കുകയും പതിയെമടക്കിക്കൊണ്ടുപോകാന്‍ അനുമതി നല്കുകയും ചെയ്തുഅപ്പോള്‍ ഭഗവന്‍ ഇനിയുള്ള ഇന്ദ്രപദം ബലിക്കുതന്നെയായിരിക്കും ലഭിക്കുക എന്ന് ആശീര്‍വദിക്കുകയും ചെയ്തു എന്നും പറയുന്നുണ്ട്.

മുട്ടുകാലിൽ നീന്തുന്ന പ്രായത്തിൽ വിളക്കിലെ തീയ്യ് പൊള്ളും എന്ന സത്യം അറിയാതെയല്ലേ നമ്മൾ തീനാളത്തെ പിടിച്ചു കളിക്കാൻ വെമ്പുന്നത്അവിടെ അമ്മ തടഞ്ഞില്ലെങ്കിൽ എന്തായിരിക്കും ഫലംനാമെപ്പോഴും ഈശ്വരന്റെ മുന്നിൽ കുഞ്ഞുങ്ങൾതന്നെനമ്മളാൽ ചെയ്യാൻ കഴിയാത്ത പല പൊതുനന്മകളും നമുക്ക് വേണ്ടി ചെയ്യാൻ  പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ടെന്ന പ്രപഞ്ചസത്യം ആണ് ഓണം എന്ന മഹോത്സവത്തിന്റെ ഐതിഹ്യത്തിൽ ഒളിഞ്ഞുകിടക്കുന്നതായി എനിക്ക് തോന്നാറുള്ളത്.

വിമര്ശനം നാടിന്റെ പുരോഗതിക്കു ആവശ്യം തന്നെഎന്നാൽ തെറ്റായ ഒരു വ്യാഖ്യാനത്തിലൂടെ ശരിയായ പലതും മറഞ്ഞു പോകാനിട വരുത്തും എന്ന കാര്യം നാം വിസ്മരിച്ചു കൂടാആയതിനാൽ പുതിയ തലമുറയ്ക്ക് നിലവിലുള്ള ഐതിഹ്യവും അതിലെ നന്മയും മുഴുവനുമായി ഉൾക്കൊള്ളാൻ ഉതകുംവിധത്തിലുള്ള വ്യാഖ്യാനംതന്നെയാണ് ഉചിതവും പ്രശംസനീയവും എന്നാണു എന്റെ തനതായ അഭിപ്രായം.

വിവാഹശേഷം (1980) ഞാന്‍ എന്‍റെ അമ്മയുടെകൂടെ തറവാട്ടില്‍ ഓണം ഉണ്ണാന്‍ എത്തിയത് 2013 ലാണ്അമ്മവീട്ടിൽ 19 വയസ്സുവരെ ഓണം ആഘോഷിച്ച ഓര്‍മ്മയേയുള്ളൂപട്ടാളക്കാരനായ മകൻലീവിനു വരുമ്പോഴാണ് അമ്മയുടെ ഓണം എന്നാണ് ഏട്ടന്റെ അമ്മ പറയാറുള്ളത്ബാക്കിയുള്ളകാലങ്ങളില്‍ അന്യനാടുകളില്‍ ആവുംവിധം ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും വല്ലാത്തകൊതിയായിരുന്നു പൂക്കളമിട്ട് പൂത്തറ കെട്ടി പൂമാറ്റി നാട്ടില്‍ ഓണം ആഘോഷിക്കാന്‍...

എന്നെപ്പോലെ അന്യനാട്ടില്‍ ജീവിക്കേണ്ടി വന്നിട്ടുള്ള എല്ലാ മലയാളികള്‍ക്കുംകൈരളിയെപ്പോലെതന്നെ ഓണം ഒരു കാത്തിരുപ്പിന്‍റെ ആഘോഷമാണ്മലയാളരക്തത്തില്‍കലര്‍ന്നിരിക്കുന്ന ഒരുവികരമാണ് ഓണാഘോഷം
അതുകൊണ്ടുതന്നെയായിരിക്കും മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴുംമലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ബദ്ധപ്പെടുന്നതും.
പഴയ ഓണക്കാലസ്മരണകളെ അയവിറക്കിക്കൊണ്ട്.... 

കോവിഡെന്ന മഹാമാരിയുടെയും പ്രളയംഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെയുംപീഡനംകൊള്ളകൊല തുടങ്ങിയ അധർമ്മമനുഷ്യമൃഗങ്ങളുടെ നീചകർമ്മങ്ങളുടെയും  കൈയിലകപ്പെട്ടും ഇതൊന്നും പോരാതെ അപകടങ്ങളുടെ രൂപത്തിൽ പ്രാണനടർത്തിയും  വേദനകളുടെ മുള്ളുകൾ പാകിയ മനസ്സോടെ മഹാബലിയെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾനിറഞ്ഞ സന്തോഷത്തോടെയുള്ള 
ഒരു പുതിയ ഓണത്തിനുള്ള കാത്തിരിപ്പാണ് മനസ്സിൽ

ആർഭാടമോ ആഘോഷമോ ഇല്ലാതെ കടന്നുവരുന്ന എന്റെ മനസ്സിന്റെ മുറ്റത്തു നിന്നുകൊണ്ട് 
എല്ലാ മലയാളിസുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു..

സസ്നേഹം
ദേവി നെടിയൂട്ടം 

Comments

  1. ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഓണത്തല്ലിനെ പറ്റിയും ആയില്യം മകത്തെപ്പറ്റിയും ഇപ്പഴാണ് കൂടുതലറിഞ്ഞത്. ഓണാശംസകൾ നേരുന്നു.
    (മുമ്പ് പലപ്പോഴും പേര് വിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. ക്ഷമിക്കണം)

    ReplyDelete
    Replies
    1. 🙏🏻💕🙏🏻
      ഇഷ്ടമുള്ളത് വിളിച്ചോളൂ....മനസ്സിലെ സ്നേഹത്തിൽ ആത്മാർത്ഥതയാണ് മുഖ്യം👏🏻

      Delete
  2. ദേവി ചേച്ചി ... എത്ര രസമായി ചേച്ചി ഓണഓർമ്മകളും ഐതിഹ്യങ്ങളും ഇവിടേ പകർത്തി. ഒരുപാടു ഒരുപാടു അറിവുകൾ .. ചേച്ചി ഇത് fb യിൽ കൂടി പോസ്റ്റ് ചെയ്യേണ്ടതാണ് . സ്നേഹാശംസകൾ ചേച്ചി ..

    ReplyDelete
    Replies
    1. 🙏🏻💕🙏🏻
      FB യിൽ ഒരു ഗ്രൂപ്പിനുവേണ്ടി എഴുതിയതാ പണ്ട്. ചെറിയ വ്യത്യാസങ്ങൾ വരുത്തി ബ്ലോഗ് ആക്കി.

      Delete
  3. ഇത്രയധികം ഉണ്ടായിരുന്നു ല്ലേ..
    അറിവിന് നന്ദി ചേച്ചി..
    ആദ്യമായിട്ടാണ് പലതും ചെയ്യുന്നതിന്റെ കാരണങ്ങൾ മനസ്സിലായത്

    ReplyDelete

Post a Comment