ഒരു കിടിലൻ ഓണത്തിന്റെ ഓർമ്മ

ഒരു കിടിലൻ ഓണത്തിന്റെ ഓർമ്മ


ഓണം-2016 ..അതി ഗംഭീരം......


മുറ്റത്ത്‌ പൂക്കളം കാണാഞ്ഞ് അയല്പക്കക്കാര്‍ ചോദിച്ചു,  "എന്താ  പൂവിടാഞ്ഞേ  എന്ന്. മക്കള്‍ക്കു  ലീവില്ലാ,  അവര്‍  അടുത്തില്ലാതെ  എന്ത്  ഓണം  എന്ന് ഞാന്‍ ചോദിച്ചു...മക്കള്‍ ജോലിക്കു പോയതല്ലേ...?  സന്തോഷമുള്ള കാര്യമല്ലേ... ?  ജീവിക്കാന്‍ പണം വേണ്ടേ...?  നിങ്ങള്‍  സമാധാനത്തോടെ, മക്കളുടെ അല്ലല്‍  കാണാതെ,  നിങ്ങള്‍ക്ക്  അല്ലലില്ലാതെ  ജീവിക്കാന്‍  ഒക്കെ  ദൈവം  നല്‍കിയ  നിധിയാണ്‌  മക്കളുടെ  ജോലി....അപ്പൊ പിന്നെ സന്തോഷിക്കയല്ലേ ചെയ്യേണ്ടത്...?  മാവേലി പിണങ്ങും  ട്ടോ..."


അല്പം  തമാശയും  കുറെ ഗൌരവവും  തോന്നി ആകുശലത്തില്‍.  ഞങ്ങള്‍  പരസ്പരം  അങ്ങോട്ടുമിങ്ങോട്ടും നോക്കി....പിള്ളേട്ടന്‍  ചോദിച്ചു,  "ആഘോഷിക്കാല്ലേ." ഞാന്‍പറഞ്ഞു, "മാവേലിയെ പിണക്കണ്ടാ"...അതോടെ ശോകമായിരുന്ന  ഞങ്ങളുടെ  മൂടൊക്കെ  സന്തോഷകരമാക്കി  ഞങ്ങളും ഓണം ആഘോഷിക്കാന്‍ തന്നെ  തീരുമാനിച്ചു...


മുറ്റത്ത്‌  പൂക്കളമിട്ടു,  പൂത്തറയുണ്ടാക്കി,  മാവേലിയെ എതിരേറ്റു...ഓണസദ്യയുമുണ്ടാക്കി...എങ്കിലും  അമ്മ വിളിച്ചതല്ലേ....ഓണംഉണ്ണാന്‍  അമ്മേടെഅടുക്കല്‍ചെന്നു..

സന്തോഷകരമായി തറവാട്ടില്‍  ഓണസദ്യയുണ്ട്  കുറച്ചുനേരം  വിവാഹത്തിനുമുന്പുള്ള  ഓണക്കാല സ്മരണകള്‍ അയവിറക്കി ഞങ്ങള്‍ സഹോദരീ സഹോദരന്മാര്‍. അമ്മയ്ക്ക്സന്തോഷമായി....
ഞങ്ങള്‍ വീട്ടിലേക്കും പോന്നു.

ഇതിനിടയില്‍ രസകരമായൊരുസംഭവം  ഉണ്ടായി...ഞങ്ങള്‍ ഓണംകൊണ്ടശേഷം തൊട്ടുത്തുള്ള  കൃഷ്ണന്‍റെഅമ്പലം  (ചേന്നത്തപ്പന്‍) വരെ ഒന്നു പോയി വന്നു.  വന്നപ്പോള്‍  പടിക്കല്‍  പൂവടവച്ച ഇലയില്‍ പൂവടയില്ലാ....പകരം  ഒരു കുറിപ്പ്... അടക്കള്ളന്‍റെ  കുറിപ്പ്..


"ആര്‍പ്പോ വിളികേട്ടില്ല...അതോണ്ടാ  വരാന്‍ വൈയ്കിയെ...see  in later..I mean next  year  2017. ഇനി  ഞാന്‍ വരുമ്പോള്‍ വീടിന്‍റെ മുന്നില്‍  നില്ക്കരുത് ....അട  എടുക്കാന്‍  എനിക്ക്   നാണാവും....മാവേലി."  ഞങ്ങളെ ചിരിപ്പിച്ച  അടക്കള്ളനും   നന്ദിയും ...സ്നേഹവും..ഓണാശംസകളും...അട കാക്കാന്‍  അടുത്ത വര്‍ഷവും  വരുമല്ലോ  അല്ലെ  എന്ന് ഞങ്ങളുടെ  മനസ്സു മന്ത്രിച്ചു...


പിന്നെ ഫോട്ടോസ് എല്ലാം  മക്കള്‍ക്ക്‌ ഷെയര്‍  ചെയ്തു.   മക്കളും  വിഷ് ചെയ്തു....മക്കള്‍ക്കും വിഷ്  ചെയ്തു.  അവര്‍ക്കും  സന്തോഷമായി....രാത്രിയായി.....ഇപ്പോഴിതാ  ഞങ്ങള്‍ ഉണ്ടാക്കിയ ഓണസദ്യ ഉണ്ണാന്‍  പോകുന്നു....നാട്ടില്‍  വന്നിട്ട്  ഞങ്ങളുടെ  മുറ്റത്ത്‌  ആദ്യമായി  അങ്ങനെ  ഓണം  ആഘോഷിച്ചു...ഞങ്ങള്‍ക്കും സന്തോഷമായി....


ഈ  ചേന്ദമംഗലം  നാടിനേയും  നാട്ടുകാരെയും  എനിക്കും ഇഷ്ടമായി.  ഞങ്ങളുടെ സന്തോഷം കാണാന്‍ ആഗ്രഹിച്ച  നാട്ടുകാര്‍ക്ക്  ഞങ്ങളുടെ നന്ദിയും  സ്നേഹവും....പോന്നോണാശംസകളും....


എല്ലാരും  ഓണം അടിപൊളിയാക്കി എന്ന്കരുതട്ടെ....എല്ലാ സുഹൃത്തുക്കള്‍ക്കും  ഒരിക്കല്‍ക്കൂടി  സ്നേഹം നിറഞ്ഞ  ഓണാശംസകള്‍..!!!

Comments